കുവൈറ്റ് സിറ്റി: തെക്കൻ കുവൈറ്റിലെ ജനവാസ മേഖലയിലുള്ള കെട്ടിടത്തിന് നേരെ വ്യാഴാഴ്ച പുലർച്ചെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ആക്രമണത്തെത്തുടർന്ന് കെട്ടിടത്തിൽ വലിയ തോതിൽ തീപിടുത്തമുണ്ടായെങ്കിലും കുവൈറ്റ് ഫയർ ഫോഴ്‌സ് (KFF) സ്ഥലത്തെത്തി തീയണച്ചു.
പുലർച്ചെയുണ്ടായ ആക്രമണത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗത്തിന് കേടുപാടുകൾ സംഭവിക്കുകയും തീ പടരുകയുമായിരുന്നു. വിവരമറിഞ്ഞയുടൻ അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി കെട്ടിടത്തിലുണ്ടായിരുന്ന മുഴുവൻ താമസക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയതായും കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ലെന്നും ഫയർ ഫോഴ്‌സ് വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബദർ ഇബ്രാഹിം അറിയിച്ചു.
മേഖലയിൽ വ്യാഴാഴ്ച പുലർച്ചെ വ്യോമപ്രതിരോധ സംവിധാനങ്ങൾ നിരവധി ഡ്രോണുകൾ തകർത്തിരുന്നു. ഇതിനിടയിലാണ് ഒരു ഡ്രോൺ ജനവാസ മേഖലയിൽ പതിച്ചത്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു. സംഭവത്തെക്കുറിച്ച് സുരക്ഷാ ഏജൻസികൾ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്‌സ് ; ആളപായമില്ല