March 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ജിസിസിയിലെ ആദ്യ ‘ലുലു ഗൗർമെറ്റ്’ കുവൈറ്റിൽ; ഹെസ്സ അൽ മുബാറക് ഡിസ്ട്രിക്റ്റിൽ അത്യാധുനിക ഷോപ്പിംഗ് അനുഭവവുമായി പുതിയ സ്റ്റോർ

കുവൈറ്റ് സിറ്റി: ആധുനിക റീട്ടെയിൽ മേഖലയിൽ പുതിയ മാറ്റങ്ങൾ കുറിച്ചുകൊണ്ട് ലുലു ഗ്രൂപ്പിന്റെ പ്രീമിയം കൺസെപ്റ്റ് സ്റ്റോറായ ‘ലുലു ഗൗർമെറ്റ്’ കുവൈറ്റിലെ ഹെസ്സ അൽ മുബാറക് ഡിസ്ട്രിക്റ്റിൽ പ്രവർത്തനമാരംഭിച്ചു. ജിസിസിയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ ലുലു ഗൗർമെറ്റ് സ്റ്റോറാണിത്. കുവൈറ്റിലെ ലുലു ഗ്രൂപ്പിന്റെ പതിനെട്ടാമത് ഔട്ട്‌ലെറ്റാണിത്.

യുആർസി (URC) ചീഫ് പ്രോപ്പർട്ടി മാനേജ്‌മെന്റ് ഓഫീസർ സുലൈമാൻ അൽ-അസാക്കർ, എസ് വി പി ഓപ്പറേഷൻസ് അബ്ദുൽ അസീസ് അൽനാസർ എന്നിവർ ചേർന്ന് സ്റ്റോർ ഉദ്ഘാടനം ചെയ്തു. ലുലു കുവൈറ്റ് ഡയറക്ടർ ശ്രീജിത്ത്, റീജിയണൽ ഡയറക്ടർ ഷക്കീർ ഹുസൈൻ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

പ്രത്യേകതകൾ:

  • വിപുലമായ സൗകര്യം: 11,600 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയിൽ ആധുനിക സൗകര്യങ്ങളോടെയാണ് സ്റ്റോർ ഒരുക്കിയിരിക്കുന്നത്.
  • പ്രീമിയം ഉൽപ്പന്നങ്ങൾ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രീമിയം, എക്സോട്ടിക് ഭക്ഷ്യശേഖരങ്ങൾ ഇവിടെ ലഭ്യമാണ്. ഫ്രഷ്, ഓർഗാനിക്, ഹെൽത്ത് ഫോക്കസ്ഡ് ഉൽപ്പന്നങ്ങൾക്കൊപ്പം വീഗൻ (Vegan), ‘ഫ്രീ-ഫ്രം’ (Free-from) വിഭാഗങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്.
  • ആഗോള ബ്രാൻഡുകൾ: സാധാരണ സൂപ്പർമാർക്കറ്റുകളിൽ ലഭ്യമല്ലാത്ത അന്താരാഷ്ട്ര ബ്രാൻഡുകളും വൈവിധ്യമാർന്ന ചേരുവകളും ലുലു ഗ്രൂർമെറ്റിൽ ലഭ്യമാണ്.
  • അത്യാധുനിക ഡിസൈൻ: ഉപഭോക്താക്കൾക്ക് സുഗമമായ ഷോപ്പിംഗ് അനുഭവം നൽകുന്നതിനായി മനോഹരമായ ഇന്റീരിയറും എളുപ്പത്തിൽ ഉൽപ്പന്നങ്ങൾ കണ്ടെത്താനുള്ള ലേഔട്ടുമാണ് സ്റ്റോറിനുള്ളത്.
  • പാർക്കിംഗ് സൗകര്യം: സന്ദർശകർക്കായി വിശാലമായ മൾട്ടി-സ്റ്റോറി കാർ പാർക്കിംഗ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഹെസ്സ ഡിസ്ട്രിക്റ്റിലെയും പരിസര പ്രദേശങ്ങളിലെയും താമസക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം കുറഞ്ഞ സമയത്തിനുള്ളിൽ നൽകുക എന്നതാണ് ഈ സ്റ്റോറിലൂടെ ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. പരമ്പരാഗത സൂപ്പർമാർക്കറ്റ് മാതൃകയിൽ നിന്ന് മാറി, ഉപഭോക്താക്കളുടെ മാറുന്ന ജീവിതശൈലിക്കനുസരിച്ചുള്ള ‘എക്സ്പീരിയൻഷ്യൽ ഷോപ്പിംഗ്’ (Experiential Shopping) ആണ് ലുലു ഗ്രൂർമെറ്റ് മുന്നോട്ട് വെക്കുന്നത്.

error: Content is protected !!