കുവൈത്ത് സിറ്റി: രാജ്യത്തെ ദേശീയ-വിമോചന ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന പതാക ഉയർത്തൽ ചടങ്ങിനോടനുബന്ധിച്ച് ഞായറാഴ്ച കുവൈത്തിൽ സൈറണുകൾ പരീക്ഷണാടിസ്ഥാനത്തിൽ മുഴക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സാധാരണയായി രാവിലെ 10 മണിക്ക് നടക്കാറുള്ള പരിശോധന, പ്രത്യേക സാഹചര്യം പരിഗണിച്ച് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയിലേക്കാണ് മാറ്റിയിരിക്കുന്നത്.
പതാക ഉയർത്തൽ ചടങ്ങിന്റെ പ്രാധാന്യം കണക്കിലെടുത്താണ് സൈറൺ മുഴക്കുന്ന സമയത്തിൽ ഈ മാറ്റം വരുത്തിയത്. എന്നാൽ, വരും മാസങ്ങളിൽ പഴയതുപോലെ തന്നെ എല്ലാ മാസവും ആദ്യ വാരം രാവിലെ 10 മണിക്ക് തന്നെ പതിവ് പരിശോധനകൾ തുടരുമെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
രാജ്യത്തെ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള സൈറൺ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമതയും സുരക്ഷാ സന്നദ്ധതയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയം ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നത്. സൈറൺ മുഴങ്ങുമ്പോൾ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഇത് ഒരു നിശ്ചിത സമയക്രമത്തിലുള്ള പരിശോധന മാത്രമാണെന്നും അധികൃതർ അറിയിച്ചു.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല