കുവൈറ്റിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ കാരിഫോർ കുവൈറ്റിലെ പ്രവർത്തനം അവസാനിപ്പിക്കുന്നു. ഫ്രഞ്ച് ബ്രാൻഡിന് പകരമായി അവരുടെ ഫ്രാഞ്ചൈസി ഓപ്പറേറ്ററായ മജീദ് അൽ ഫുത്തൈം (MAF) ഗ്രൂപ്പിൻ്റെ സ്വന്തം ബ്രാൻഡായ ‘ഹൈപ്പർമാക്സ്’ കടകളാണ് രാജ്യത്ത് പ്രവർത്തിക്കുക.
സെപ്റ്റംബർ 16 മുതൽ കുവൈറ്റിലെ എല്ലാ കാരിഫോർ സ്റ്റോറുകളും പൂർണ്ണമായി അടച്ചുപൂട്ടിയതായി കമ്പനി ഉപഭോക്താക്കൾക്ക് നൽകിയ സന്ദേശത്തിൽ അറിയിച്ചു. പതിറ്റാണ്ടുകളായി നൽകിയ പിന്തുണയ്ക്ക് മാനേജ്‌മെൻറ് നന്ദി രേഖപ്പെടുത്തി.
ഇതാദ്യമായിട്ടല്ല മജീദ് അൽ ഫുത്തൈം കാരിഫോറിന് പകരമായി ഹൈപ്പർമാക്സ് ബ്രാൻഡ് അവതരിപ്പിക്കുന്നത്. ഇതിന് മുൻപ് ഒമാനിലും ജോർദാനിലും ബഹ്റൈനിലും കാരിഫോർ സ്റ്റോറുകൾ ഹൈപ്പർമാക്സായി മാറ്റിയിരുന്നു.
കാരിഫോറിൻ്റെ പിൻമാറ്റത്തിന് പിന്നിലെ കാരണം മജീദ് അൽ ഫുത്തൈം ഗ്രൂപ്പ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. സ്വന്തം ബ്രാൻഡിലൂടെ റീട്ടെയിൽ വിപണിയിൽ കൂടുതൽ നിയന്ത്രണം നേടാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധരുടെ വിലയിരുത്തൽ.





More Stories
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കുവൈറ്റ് അബ്ദലി ഫാമിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ