കുവൈറ്റ് നാഷണൽ ഗാർഡ് മേധാവി ഹിസ് എക്സലൻസി ഷെയ്ഖ് മുബാറക് ഹുമൗദ് അൽ-ജാബർ അൽ-സബാഹും ഇന്ത്യൻ അംബാസഡർ ഹിസ് എക്സലൻസി ഡോ. ആദർശ് സൈ്വകയും തമ്മിലാണ് കൂടിക്കാഴ്ച നടത്തിയത്. കുവൈറ്റ് നാഷണൽ ഗാർഡ് ആസ്ഥാനത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച.
ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ചരിത്രപരമായ ബന്ധം, പ്രത്യേകിച്ച് പ്രതിരോധ മേഖലയിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഇത്തരം കൂടിക്കാഴ്ചകൾ പ്രധാന പങ്ക് വഹിക്കുമെന്ന് ഹിസ് എക്സലൻസി ഷെയ്ഖ് മുബാറക് ഹുമൗദ് അൽ-ജാബർ അൽ-സബാഹ് അഭിപ്രായപ്പെട്ടു.
ഈ കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്നും പ്രതിരോധ മേഖലയിൽ പുതിയ സഹകരണത്തിന് വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നു.





More Stories
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല
ഒരിടവേളക്ക് ശേഷം കുവൈറ്റിനു നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണശ്രമം: പ്രതിരോധ സംവിധാനങ്ങൾ സജ്ജമെന്ന് സൈന്യം ; രാജ്യം അതീവ ജാഗ്രതയിൽ
കുവൈറ്റ് അബ്ദലി ഫാമിൽ സഹപ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി : ഇന്ത്യക്കാരൻ അറസ്റ്റിൽ