കുവൈറ്റ് സിറ്റി: ലൈസൻസില്ലാതെ വാഹനമോടിക്കുന്ന പ്രായപൂർത്തിയാകാത്തവരെ കണ്ടെത്താനുള്ള ഗതാഗത വകുപ്പിന്റെ കർശനമായ നടപടികളുടെ ഭാഗമായി ജൂൺ, ജൂലൈ മാസങ്ങളിലായി 184 കുട്ടികളെ അറസ്റ്റ് ചെയ്തു. നിയമനടപടികൾക്കായി ഇവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.
ഗതാഗത വകുപ്പിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, പിടിയിലായവരിൽ 64 പേരെ ജൂൺ ആദ്യവാരത്തിലാണ് അറസ്റ്റ് ചെയ്തത്.
ലൈസൻസില്ലാതെ വാഹനമോടിക്കുന്ന കുട്ടികളെ പിടികൂടാനും അവരുടെ രക്ഷിതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കാനുമുള്ള ശ്രമങ്ങൾ ട്രാഫിക് പട്രോളിംഗ് വിഭാഗം ശക്തമാക്കിയിട്ടുണ്ടെന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. വേനലവധിക്കാലത്ത് കുട്ടികൾ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നത് വർധിച്ചതിനാലാണ് ഇത്തരത്തിലുള്ള സുരക്ഷാ കാമ്പെയ്‌നുകൾ ശക്തമാക്കിയത്. പ്രത്യേകിച്ച് രാത്രിയിൽ കുട്ടികൾ വാഹനമോടിക്കുന്നത് വ്യാപകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമപരമായ പ്രശ്നങ്ങളും അതിന്റെ ഭവിഷ്യത്തുകളും ഒഴിവാക്കാൻ രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ കർശനമായി നിരീക്ഷിക്കണമെന്നും ഒരു കാരണവശാലും അവർക്ക് വാഹനങ്ങൾ കൈമാറരുതെന്നും സുരക്ഷാ ഉദ്യോഗസ്ഥൻ അഭ്യർത്ഥിച്ചു. നിയമലംഘനം നടത്തുന്ന കുട്ടികൾക്കൊപ്പം രക്ഷിതാക്കളും നിയമനടപടികൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.





More Stories
കുവൈറ്റ് ഹവല്ലി, മുബാറക് അൽ കബീർ മേഖലകളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വൈദ്യുതി മുടങ്ങി : പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി
അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് ; വാഹനം പിടിച്ചെടുത്ത് പൊളിച്ചുനീക്കി
കുവൈറ്റ് സിറ്റിയിൽ പാർപ്പിട സമുച്ചയത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്നുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കിയതായി ഫയർ ഫോഴ്സ് ; ആളപായമില്ല