ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: ആരോഗ്യ മന്ത്രായലത്തിന്റെ കീഴിലുള്ള ഫര്‍വാനിയ റീജണിലെ ആശുപത്രി,ക്ലീനിക്കുകള്‍ എന്നിവടങ്ങളിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ കൂട്ടായമയായ നൈറ്റിംഗ്ഗേല്‍സ് ഓഫ് കുവൈറ്റ് (നോക്ക്)
അന്തരാഷ്ട്ര നേഴ്സ്സ് ദിനത്തോട് അനുബന്ധിച്ച് ‘നൈറ്റിംഗ്ഗേല്‍സ് ഗാല 2024’ സംഘടിപ്പിക്കുന്നു. മെയ് 17 ന് അസ്‌പയർ ഇന്ത്യൻ ഇൻ്റർനാഷണൽ സ്കൂൾ (ജലിബ് ) യില്‍ വച്ച് ഉച്ച കഴിഞ്ഞു 3 മുതല്‍ പത്ത് മണി വരെയാണ് മെഗാ പ്രോഗ്രം സംഘടിപ്പിക്കുന്നുതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രശസ്ത സിനിമാ നടനും ഗായകനുമായ മനോജ്.കെ.ജയന്‍ മുഖ്യാഥിതിയായിരിക്കും.
ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഫര്‍വാനിയ ഹോസ്പിറ്റലിലെ ഡയറക്ടന്മാരും , മെറ്റോണ്‍ന്മാരും ചടങ്ങില്‍ സംബന്ധിക്കും. ആറ് മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ സീനിയര്‍ നേഴ്സ്സുമാരെ ആദരിക്കും. തുടര്‍ന്ന്, മനോജ് കെ.ജയന്റെ ഗാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഉച്ചകഴിഞ്ഞ് മൂന്ന് മണിമുതല്‍ നേഴ്‌സുമാരും , അവരുടെ കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും , കുവൈറ്റിലെ പ്രമുഖ ഡാന്‍സ് ടീമായ ഡി.കെ. ഗ്രൂപ്പിന്റെ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും , ഡീലേഴ്‌സ് ഗ്രൂപ്പിന്റെ ഗാനമേളയും ക്രമീകരിച്ചിട്ടുണ്ട്.
2016 യില്‍ ആരംഭിച്ച നൈറ്റിംഗ്ഗേല്‍സ് ഓഫ് കുവൈറ്റ് (നോക്) കഴിഞ്ഞ കാലങ്ങളില്‍ വളരെയധികം ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
ഫര്‍വാനിയ റീജനലിന്റെ കീഴിലുള്ള ഫര്‍വാനിയ ആശുപത്രി കൂടാതെ, 22 ക്ലിനിക്കില്‍ നിന്നുമായി 500-ല്‍ അധികം അംഗങ്ങള്‍ സംഘടനയ്ക്ക് ഉണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് സിറിള്‍. ബി. മാത്യു, സെക്രട്ടറി ട്രീസാ എബ്രാഹം, ട്രഷറന്മാരായ എബി ചാക്കോ തോമസ്, സോബിന്‍ തോമസ്, പ്രോഗ്രം കണ്‍വീനസുമാരായ സൗമ്യാ എബ്രാഹം, സുമി ജോണ്‍ , സുവനീര്‍ കണ്‍വീനര്‍ ബിന്ദു തങ്കച്ചന്‍ എന്നിവര്‍പരിപാടികള്‍ വിശദീകരിച്ചു.





More Stories
അവധിയിലായിരുന്ന ആരോഗ്യ പ്രവർത്തകരെ കുവൈത്തിലേക്ക് എത്തിച്ച് ഇൻഫോക്.
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി Malayali Moms Middle East Kuwait (MMME Kuwait)യും Blood Donors Kerala Kuwait Chapter Angels Wing (ഏഞ്ചൽസ് വിങ്)യും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.