ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റ് ഈ വർഷത്തെ നേഴ്സസ് ദിനാഘോഷം “നൈറ്റിംഗ്ഗേൽസ് ഗാല 2024” മെയ് 17 ന് വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ ആസ്പിയർ ഇന്ത്യൻ ഇൻ്റർനാഷണൽ സ്കൂൾ (ജലീബ്) യിൽ വച്ച് ഗാനമേള, വർണ്ണപ്പകിട്ടാർന്ന ഡാൻസുകൾ, കൂടാതെ വിവിധ ഇനം കലാപരിപാടികളോട് കൂടി നടത്തപ്പെടുന്നു.
പ്രശസ്ത സിനിമാ നടനും
ഗായകനുമായ മനോജ്.കെ.ജയൻ മുഖ്യ അതിഥിയായി എത്തിചേരുന്നതാണ്.
നേഴ്സസ് ദിനാഘോഷത്തിന്റെ
ഫ്ലെയർ പ്രകാശനം പ്രസിഡന്റ്, സിറിൾ. ബി.മാത്യു, സെക്രട്ടറി ട്രീസാ എബ്രാഹവും ചേർന്ന് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളുടെ സാന്നിധ്യത്തിൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ചു നിർവഹിച്ചു.
നൈറ്റിംഗ്ഗേൽസ് ഗാല 2024 – എന്ന പ്രോഗ്രമിന് എല്ലാവരുടെയും സാന്നിധ്യ സഹകരണങ്ങൾ ഉണ്ടാവണമെന്ന് പ്രസിഡന്റ് സിറിൾ. ബി. മാത്യു അഭ്യർത്ഥിച്ചു. യോഗത്തിൽ സെക്രട്ടറി ട്രീസാ എബ്രാഹം സ്വാഗതവും, ട്രഷറർ എബി ചാക്കോ നന്ദിയും അറിയിച്ചു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.