ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി :കേരള ആർട്ട് ലവേഴ്സ് അസ്സോസിയേഷൻ കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കാരംസ് ടൂർണമെന്റിന്റെ ഫൈനൽ മത്സരവും വിജയികൾക്കുള്ള സമ്മാനദാനവും നടന്നു .അബ്ബാസിയ മേഖലാ പ്രസിഡന്റ് സുരേഷ് കോഴഞ്ചേരിയുടെ അധ്യക്ഷതയിൽ അബ്ബാസിയ കല സെന്ററിൽ നടന്ന ചടങ്ങിൽ കല കുവൈറ്റ് പ്രസിഡന്റ് അനൂപ് മങ്ങാട്ട് ,വൈസ് പ്രസിഡന്റ് റിച്ചി കെ ജോർജ് ,കായിക വിഭാഗം സെക്രട്ടറി ഷിജിൻ എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു അബ്ബാസിയ മേഖലാ സെക്രട്ടറി നവീൻ സ്വാഗതം ആശംസിച്ച ചടങ്ങിന് മേഖലാ എക്സിക്യൂട്ടീവ് അംഗം അശോകൻ കൂവ നന്ദി പറഞ്ഞു. 2024 മാർച്ച് 10 നു ആരംഭിച്ച ടൂർണമെന്റ് 2024 ഏപ്രിൽ 12 ന് അവസാനിക്കുന്ന രീതിയിലാണ് ഡബിൾസ് ,സിംഗിൾസ് എന്നീ ക്യാറ്റഗറികളിലായി ക്രമീകരിച്ചിരുന്നത് .സിംഗിൾ കാറ്റഗറിയിൽ ജിജി കുഞ്ഞപ്പൻ ഒന്നാം സ്ഥാനവും ജിജു കീഴ്മാഞ്ചേരി രണ്ടാം സ്ഥാനവും , ഡബിൾസിൽ പ്രമോദ് & മിർഷാദ് ടീം ഒന്നാം സ്ഥാനവും കോയ മൊയ്‌ദീൻ & അബ്ദുൽ ഹക്കീം ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി . ടൂർണമെന്റിലെ മികച്ച താരമായി ജിജു കീഴ്മാഞ്ചേരി തെരഞ്ഞെടുക്കപ്പെട്ടു .
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.