ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ആം ആദ്മി പ്രവാസി കൾച്ചറൽ അസോസിയേഷൻ (ആപ്കാ) കുവൈറ്റ് ഇഫ്താർ സംഗമവും ഫഹഹീൽ മേഖല കോ ഒഡിനേറ്റർ പ്രവീൺ ജോണിന് യാത്രയയപ്പും നടത്തി.
കൺവീനർ അനിൽ ആനാടിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി മുബാറക് കാമ്പ്രത്ത് മുഖ്യ സന്ദേശം നൽകി . പ്രോഗ്രാം കൺവീനർ എൽദോ ഏബ്രഹാം സ്വാഗതം ആശംസിക്കുകയും സാജു സ്റ്റീഫൻ, അജു മർക്കോസ് , ലിൻസ് തോമസ്, ലിയോ കിഴക്കേവീടൻ, ബിനു ഏലിയാസ്, സൽമോൻ കെ.ബി, മുഹമ്മദ് ഷംസുദീൻ, ആമീർ , സലീം എന്നിവർ ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. പ്രവീൺ ജോൺ മറുപടി പ്രസംഗം നടത്തി.ട്രഷറർ സബീബ് മൊയ്തീൻ നന്ദി രേഖപ്പെടുത്തി.





More Stories
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികം : ഇൻകാസ് കുവൈത്ത് സ്മരണാഞ്ജലി അർപ്പിച്ചു; 15 വീൽചെയറുകൾ കൈമാറികുവൈത്ത്:
കേരള അസോസിയേഷൻ കുവൈറ്റിന്റെ ‘കിക്ക് 2026’ ചാമ്പ്യന്മാരായി ഫോക് കണ്ണൂർ