ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: മാനവകുലത്തിന്റെ രക്ഷ പൂർത്തീകരിച്ച ഉയർപ്പ് തിരുന്നാൾ കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഭക്തിയാദരപൂർവ്വം ആഘോഷിച്ചു. സിറ്റി ഹോളി ഫാമിലികോ കത്തീഡ്രൽ ദേവാലയത്തിൽ പുലെർച്ചെ മൂന്നു മണിക്ക് നടന്ന ഉയർപ്പ് ശുശ്രൂഷക്കും വിശുദ്ധ കുർബാനയ്ക്കും കെ എം ആർ എം ആത്മീയ പിതാവ് ജോൺ തുണ്ടിയത് കോർ എപ്പിസ്കോപ്പ നേതൃത്വം നൽകി. കുവൈറ്റ് രൂപതാ മെത്രാനും അപ്പസ്ത്തൊലിക്ക് വികാരിയറ്റ് ഓഫ് നോർത്തേൺ അറേബ്യയുടെ അധ്യക്ഷനുമായ അഭിവന്ദ്യ അൽദോ ബരാർദി വിശുദ്ധ കുർബാന മദ്ധ്യേ കടന്നു വരികയും ശ്ലൈഹീകാശിർവാദം നൽകുകയും ചെയ്തു. ഏകദേശം 800 ൽ അധികം അംഗങ്ങൾ പങ്കെടുത്ത വിശുദ്ധ ബലി നേർച്ച വിളമ്പോടെ പര്യവസാനിച്ചു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.