ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ ഇഫ്‌താർ സംഗമം മാർച്ച് 20 ബുധനാഴ്ച്ച വൈകിട്ട് 05.00 മണിയ്ക്ക് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടന്നു. കൊല്ലം ജില്ലാ പ്രവാസി സമാജം പ്രസിഡന്റ് അലക്സ് പുത്തൂർ അദ്ധ്യക്ഷത വഹിച്ച സംഗമം മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ചെയർമാൻ ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു, യോഗത്തിൽ ഇഫ്‌താർ പ്രോഗ്രാം കൺവീനർ അൽ-അമീൻ മീരസാഹിബ് സ്വാഗതം ആശംസിച്ചു. ഫൈസൽ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.
മുഖ്യ അഥിതി യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ മുൻ മാനേജർ ജോൺ തോമസ്, രക്ഷാധികാരികളായ ജോയ് ജോൺ തുരുത്തിക്കര. ജേക്കബ് ചണ്ണപ്പെട്ട, ലാജി ജേക്കബ്, ജനറൽ സെക്രട്ടറി ബിനിൽ ടി. ഡി, വനിതാ ചെയർ പേഴ്സൺ രഞ്ജന ബിനിൽ, കുവൈത്തിലെ സാമൂഹിക സാംസ്കാരിക മേഘലകളിലെ നിരവധി പേർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ചടങ്ങിൽ ട്രഷർ തമ്പി ലൂക്കോസ് നന്ദി രേഖപ്പെടുത്തി.
സമാജം വൈസ് പ്രസിഡന്റ് അനിൽ കുമാർ, ജോയിന്റ് ട്രഷർ സലീൽ വർമ്മ, ഓർഗനൈസേഷൻ സെക്രട്ടറി ലിവിൻ വർഗീസ് , ആർട്സ് സെക്രട്ടറി ബൈജൂ മിഥുനം, ആക്ടിങ് ഓർഗനൈസേഷൻ സെക്രട്ടറി രാജൂ വർഗ്ഗീസ് , അബ്ബാസിയ കൺവീനർ ഷാജി സാമുവൽ, മംഗഫ് കൺവീനർ നൈസാം റാവുത്തർ, സാൽമിയ കൺവീനർ അജയ് നായർ, മെഹബുള്ള മുൻ കൺവീനർ ലാൽജി എബ്രഹാം, സജി കുമാർ പിള്ള , ശശി കർത്ത, സിബി ജോസഫ് , സജിമോൻ തോമസ്, സജിമോൻ ഒ, റിയാസ് അബ്ദുൽ വാഹിദ്തു, അനിശ്രി ജിത് , ഷംന അൽഅമീൻ വിവിധ യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി. ചടങ്ങിൽ നോമ്പുതുറയും, ഇഫ്താർ വിരുന്നും നടത്തപ്പെട്ടു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.
ട്രാക് മെഡിക്കൽ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.