ന്യൂസ് ബ്യൂറോ ,കുവൈറ്റ്
കുവൈറ്റ് സിറ്റി : ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോൾ അവസാന ദിവസമായ ബുധനാഴ്ച 37 സ്ഥാനാർഥികൾ ആഭ്യന്തര മന്ത്രാലയത്തിന്റെ തെരഞ്ഞെടുപ്പുകാര്യ വകുപ്പിൽ നാമനിർദേശത്തിനായി അപേക്ഷ സമർപ്പിച്ചു. ഇതോടെ മൊത്തം സ്ഥാനാർഥികളുടെ എണ്ണം 14 സ്ത്രീകളടക്കം 255 ആയി.
ഒന്നാം മണ്ഡലത്തിൽനിന്ന് ഒരു വനിതയടക്കം എട്ട്, രണ്ടാം മണ്ഡലത്തിൽനിന്ന് രണ്ടു വനിതകളടക്കം ഏഴ്, മൂന്നാം മണ്ഡലത്തിൽനിന്ന് രണ്ടു വനിതകളടക്കം അഞ്ച്, നാലാം മണ്ഡലത്തിൽനിന്ന് ഒരു വനിതയടക്കം 10, അഞ്ചാം മണ്ഡലത്തിൽനിന്ന് ഒരു വനിതയടക്കം ആറ് എന്നിങ്ങനെയാണ് ബുധനാഴ്ച പത്രിക സമർപ്പിച്ചവരുടെ എണ്ണം.
ഒരു മണ്ഡലത്തിൽനിന്ന് പത്ത് എന്ന നിലയിൽ രാജ്യത്തെ അഞ്ചു മണ്ഡലങ്ങളിൽനിന്നായി 50 പേരെയാണ് ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കുക. ഏപ്രിൽ നാലിനാണ് തെരഞ്ഞെടുപ്പ്.








More Stories
ഗൾഫ് മേഖലയിലെ മാർച്ച് 9, 10, 11 തീയതികളിൽ നടക്കാനിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
മിസൈല്‍ അവശിഷ്ടങ്ങള്‍ അപകടകരം ; അതീവ ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ആര്‍മി ജനറല്‍ കമാന്‍ഡ്
യുദ്ധവാർത്തകളും ദൃശ്യങ്ങളും പങ്കുവെക്കരുത്; കർശന മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം