ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് മന്ത്രിസഭ ഇന്ന് പാർലമെൻ്റിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയുടെ 91-ാം ആർട്ടിക്കിൾ പ്രകാരം അബ്ദുല്ല അൽ-സലേം ഹാളിൽ തങ്ങളുടെ ചുമതലകൾ ഏറ്റെടുക്കാൻ പ്രത്യേക പാർലമെൻ്ററി സമ്മേളനത്തിൽ പ്രധാനമന്ത്രിയും അദ്ദേഹത്തിൻ്റെ മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.
ജനുവരി 17-നാണ് 13 മന്ത്രിമാരെ ഉൾപ്പെടുത്തി ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ-സലേം അൽ-സബാഹിൻ്റെ അധ്യക്ഷതയിൽ പുതിയ സർക്കാർ രൂപീകരിക്കുന്ന ഒരു അമീരി ഉത്തരവ് പ്രഖ്യാപിച്ചത്.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി