ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : ദീർഘ നാളത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജോസഫ് പണിക്കർക്കും കുടുംബത്തിനും കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് യാത്രയയപ്പ് നൽകി . അബ്ബാസിയ കല സെന്ററിൽ കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ കെകെയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി രജീഷ് സി കലയുടെ ഉപഹാരം കൈമാറി . ബാലവേദി കുവൈറ്റിന്റെ ഉപഹാരം സെക്രട്ടറി അഞ്ജലിറ്റ രമേശ് , കല കുവൈറ്റ് അബൂഹലീഫ മേഖല കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ് ഗോപീ കൃഷ്‌ണൻ എന്നിവർ കൈമാറി.
ലോക കേരള സഭ അംഗങ്ങളായ ആർ നാഗനാഥൻ, ടി വി ഹിക്മത് ബാലവേദി ജനറൽ സെക്രട്ടറി അഞ്ജലിറ്റ രമേശ് , വനിതാ വേദി സെക്രട്ടറി ആശാലതാ ബാലകൃഷ്ണൻ കല കുവൈറ്റ് വൈസ് പ്രസിഡന്റ് ബിജോയ് കേന്ദ്ര കമ്മിറ്റി അംഗം ജെ സജി, ബാലവേദി രക്ഷാധികാരി ഹരി ലാൽ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി പ്രജോഷ് ടി സ്വാഗതം ആശംസിച്ച ചടങ്ങിന് ട്രഷറർ അജ്നാസ് മുഹമ്മദ് നന്ദി പറഞ്ഞു





More Stories
അവധിയിലായിരുന്ന ആരോഗ്യ പ്രവർത്തകരെ കുവൈത്തിലേക്ക് എത്തിച്ച് ഇൻഫോക്.
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി Malayali Moms Middle East Kuwait (MMME Kuwait)യും Blood Donors Kerala Kuwait Chapter Angels Wing (ഏഞ്ചൽസ് വിങ്)യും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.