ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അനധികൃതമായി യാത്രക്കാരെ കൊണ്ടുപോകുന്നവരെ പിടികൂടി നാടുകടത്തുന്നതിന് കർശന പരിശോധന നടത്താൻ ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ബുധനാഴ്ച മുതൽ വിമാനത്താവളത്തിൽ 24 മണിക്കൂറും ട്രാഫിക് ഇൻവെസ്റ്റിഗേഷൻ ഓഫീസർമാരെ വിന്യസിക്കാനാണ് ഉത്തരവ്.
പ്രവാസി ഡ്രൈവർമാർ അനധികൃതമായി യാത്രക്കാരെ കയറ്റുന്നത് ആ എയർപോർട്ട് ടാക്‌സി ഉടമകളുടെ ഉപജീവനത്തെ ബാധിക്കുമെന്ന എയർപോർട്ട് ടാക്‌സി ഡ്രൈവർമാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശമെന്ന് പ്രാദേശിക അറബിക് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി