ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: സര്‍ക്കാര്‍ ഏകജാലക ആപ്ലിക്കേഷനായ സഹൽ ആപ്പിൽ പുതിയ സേവനം അവതരിപ്പിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ഗാർഹിക തൊഴിലാളികൾക്ക് ആബ്സന്‍സ് പെർമിറ്റ് നൽകുന്നതിനുള്ള സേവനമാണ് പുതുതായി ചേര്‍ത്തത്.ഇതോടെ ആറു മാസത്തില്‍ കൂടുതല്‍ രാജ്യത്തിനു പുറത്ത് കഴിയുന്ന ഗാർഹിക തൊഴിലാളികളുടെ റെസിഡന്‍സി സ്റ്റാറ്റസ് സ്വമേധയാ റദ്ദാവുന്നത് തടയാന്‍ കഴിയും.
സ്പോൺസറാണ് സഹല്‍ ആപ് വഴി ഇതിനായി പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടത്. എന്നാൽ, തൊഴിലാളിയുടെ താമസരേഖ കാലാവധി ഈ കാലയളവിൽ സാധുവായിരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ നടപടി.
സര്‍ക്കാര്‍ മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയാണ് സഹൽ ആപ് ഒരുക്കിയിട്ടുള്ളത്. നിലവില്‍ 10 ലക്ഷത്തിലേറെ വരിക്കാർ സഹല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.മരുന്നുകളുടെ പൂർണ വിവരങ്ങൾ അറിയുന്നതിനുള്ള സംവിധാനവും കഴിഞ്ഞ ദിവസം സഹൽ ആപ്പിൽ ഉൾപ്പെടുത്തിയിരുന്നു. മരുന്നുകളുടെ പേര് നൽകിയാൽ വിലയും മറ്റു വിവരങ്ങളും അറിയാൻ ഇതുവഴി കഴിയും.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു