ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ സഹകരണ സംഘങ്ങളിൽ 150 പ്രവാസികൾക്ക് ജോലി നഷ്ടമാകുമെന്ന് റിപ്പോർട്ട് . ഇവർക്ക് പകരം സ്വദേശികളെ നിയമിക്കും.
ജൂലൈ മാസത്തിൽ സഹകരണ സംഘങ്ങളിൽ വിദേശികൾക്ക് പകരമായി 150 ഓളം പൗരന്മാരെ സൂപ്പർവൈസറി തസ്തികകളിൽ നിയമിക്കുമെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു .
കുവൈറ്റികളെ സഹകരണ സംഘങ്ങളിലെ സീനിയർ, സൂപ്പർവൈസറി തസ്തികകളിൽ നിയമിക്കുന്നതിനുള്ള ചുമതലയുള്ള സംഘം സാമൂഹിക കാര്യ മന്ത്രാലയത്തിന്റെയും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെയും മറ്റ് ബന്ധപ്പെട്ട കക്ഷികളുടെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ അടുത്തിടെ യോഗം ചേർന്നു.





More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു