ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി, ഏപ്രിൽ 11: മഴയും പ്രതികൂല കാലാവസ്ഥയും മൂലം ബുധൻ, വ്യാഴം ദിവസങ്ങളിൽ പൊതു, സ്വകാര്യ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു.
അദ്ധ്യാപകരും വിദ്യാർത്ഥികളും അവരുടെ വീടുകളിലേക്ക് സുരക്ഷിതമായി മടങ്ങുന്നത് ഉറപ്പാക്കാൻ മന്ത്രാലയം നേരത്തെ ബുധനാഴ്ച 12 മണിക്ക് വരെ പ്രവർത്തന സമയം പ്രഖ്യാപിച്ചിരുന്നു . അതിനാൽ, രാജ്യത്തുടനീളമുള്ള എല്ലാ പൊതു, സ്വകാര്യ സ്കൂളുകളും താൽക്കാലികമായി ഓൺലൈൻ ക്ലാസുകളിലേക്ക് മാറും.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ