ന്യൂസ് ബ്യൂറോ, ദില്ലി
ദില്ലി : കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിമാന യാത്രയില്‍ മാസ്ക് നിര്‍ബന്ധമാക്കി. കോവിഡ് മാനദണ്ഡങ്ങള്‍ യാത്രക്കാര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഡിജിസിഎ വിമാന കമ്ബനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ കൈക്കൊള്ളാനും ഡിജിസിഎ എയര്‍ലൈനുകളോട് ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 1 മുതല്‍ രാജ്യ തലസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ 100 ശതമാനം വര്‍ദ്ധനവ് വന്നതോടെയാണ് കര്‍ശന മുന്‍കരുതല്‍ സ്വീകരിക്കാനൊരുങ്ങുന്നത്. ദില്ലിയിൽ ഓരോ ദിവസവും അഞ്ചിലധികം കോവിഡ് മരണങ്ങളാണ് രേഖപ്പെടുത്തുന്നത്. രണ്ടാഴ്ചക്കുള്ളില്‍ ഡല്‍ഹിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണത്തില്‍ ഏകദേശം രണ്ടുമടങ്ങ് വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.





More Stories
അന്താരാഷ്ട്ര യോഗാ ദിനംത്തോടനുബന്ധിച്ച് കുവൈറ്റിൽ ജൂൺ 19 മുതൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ത്രിദിന യോഗാ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു ; മുഖ്യ ചടങ്ങ് സാൽമിയ ബൊളിവാർഡ് സ്റ്റേഡിയത്തിൽ
വി.ഡി. സതീശൻ കേരള മുഖ്യമന്ത്രി; പ്രഖ്യാപനവുമായി കോൺഗ്രസ് ഹൈക്കമാൻഡ്
അറബ് ലോകവുമായുള്ള ചരിത്രബന്ധം ഊട്ടിയുറപ്പിച്ച് ഇന്ത്യ; വിദേശകാര്യ മന്ത്രിമാരുടെ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി