September 6, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഫാമിലി, വിസിറ്റിംഗ് വിസകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിർത്തി വെച്ചു

കുവൈറ്റ് സിറ്റി: ഫാമിലി റീയൂണിയൻ വിസകൾ ഉൾപ്പെടെ എല്ലാ തരത്തിലുള്ള ഫാമിലി, ടൂറിസ്റ്റ് വിസകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. പുതിയ നടപടിക്രമങ്ങളും വ്യവസ്ഥകളും അംഗീകരിച്ച് വിസ അനുവദിക്കുന്നതിനുള്ള സംവിധാനത്തിൽ ഭേദഗതി വരുത്താനുള്ള പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഡോക്ടർമാരെപ്പോലുള്ള ചില പ്രത്യേക വിഭാഗത്തിലുള്ള പ്രവാസികളെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്, അതേസമയം ഇതിനകം നൽകിയിട്ടുള്ള ഫാമിലി റീയൂണിയൻ വിസകൾ ഇപ്പോഴും സാധുവാണ്.

You may have missed

error: Content is protected !!