ബിസിനസ് ഡെസ്ക്
ഇനി ഓൺലൈനിലൂടെ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാം
അതിനായി ആവശ്യമുള്ള രേഖകൾ
കാഴ്ച പരിശോധന റിപ്പോര്‍ട്ട്/ മെഡിക്കല്‍ റിപ്പോര്‍ട്ട് (ഫോം 1A) – സ്വയം സാക്ഷ്യപ്പെടുത്തിയത്.
-സ്കാന്‍ ചെയ്ത ഫോട്ടോ.
-സ്കാന്‍ ചെയ്ത ഒപ്പ്.
-ലൈസന്‍സിന്റെ പകര്‍പ്പ് – സ്വയം സാക്ഷ്യപ്പെടുത്തിയത്.
-സ്വയം സാക്ഷ്യപ്പെടുത്തിയ അഡ്രസ് പ്രൂഫിന്റെ പകര്‍പ്പ് (വിലാസം മാറ്റണമെങ്കില്‍ മാത്രം)
ലൈസന്‍സ് പുതുക്കേണ്ട എല്ലാ പ്രായക്കാര്‍ക്കും വിഷന്‍ ടെസ്റ്റ് നിര്‍ബന്ധമാണ്.
ലൈസന്‍സ് പുതുക്കുന്നത്തിനായി
1: sarathi.parivahan.gov.in എന്ന വെബ് സൈറ്റിൽ കയറി Apply for DL Renewal തിരഞ്ഞെടുക്കുക.
2: ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ഒരിക്കല്‍ വിവരങ്ങള്‍ നല്കിയാല് പിന്നീടും ഉപയോഗിക്കാം. വിവരങ്ങള്‍ നല്കിക്കഴിഞ്ഞാൽ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ആപ്ലിക്കേഷന്‍ നമ്പര്‍ സഹിതമുള്ള സന്ദേശം വരും. ഇത് സൂക്ഷിച്ചുവയ്ക്കണം.
3: മുകളിൽ പറഞ്ഞ രേഖകളുടെ സ്കാന്‍ ചെയ്ത കോപ്പികള്‍ അപ്ലോഡ് ചെയ്യുക. ഈ ഫയലുകള്‍ക്ക് നിർദിഷ്ട വലുപ്പം നിർദേശിച്ചിട്ടുണ്ട്. അത് ഉറപ്പു വരുത്തണം.
4: നിര്‍ദേശിക്കുന്ന തുക അടയ്ക്കുക.
5: ഫോം സമര്‍പ്പിക്കുന്നതോടെ അപേക്ഷാ നടപടികള്‍ കഴിഞ്ഞു. പിന്നീട് ആര് ടി ഒ യാണ് അപേക്ഷയില്‍ തീരുമാനമെടുക്കേണ്ടത്. ഇതിൻ്റെ വിശദാംശങ്ങള്‍ എസ്എംഎസായി ലഭിക്കും.








More Stories
ജിസിസിയിലെ ആദ്യ ‘ലുലു ഗൗർമെറ്റ്’ കുവൈറ്റിൽ; ഹെസ്സ അൽ മുബാറക് ഡിസ്ട്രിക്റ്റിൽ അത്യാധുനിക ഷോപ്പിംഗ് അനുഭവവുമായി പുതിയ സ്റ്റോർ
കുവൈറ്റ് ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഇന്ത്യ ഉത്സവ്’ ആഘോഷങ്ങൾക്ക് സമാപനം; ആവേശമായി റിപ്പബ്ലിക് ദിന ആഘോഷങ്ങൾ
കുവൈറ്റിൽ 2700 കോടിയുടെ പുതിയ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്; സ്വിറ്റ്സർലൻഡിൽ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി