ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി:പത്തനംതിട്ട വെണ്ണികുളം സ്വദേശി ഷൈജു വർഗീസ് (40) നാട്ടിൽ നിര്യാതനായി. കുവൈത്ത് ലുലു എക്സ്ചേഞ്ച് അക്കൗണ്ട്സ് മാനേജറായിരുന്നു. ദുബൈയിൽ നിന്നും കുവൈത്തിൽ സ്ഥലം മാറിയെത്തിയ അദ്ദേഹം കുടുംബത്തെ കൊണ്ടുവരാൻ നാട്ടിൽ പോയതായിരുന്നു. ശാരീരിക അസ്വാസ്ഥ്യം കാരണം കുമ്പനാട് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. പള്ളിയക്കൽ കുര്യൻ വർഗീസ് പിതാവും മേരി വർഗീസ് മാതാവുമാണ്.
ഭാര്യ -മിൻസി തോമസ് മഞ്ഞക്കിയിൽ . ഒരു മകനുണ്ട്.
ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എം ഡി അദീബ് അഹമ്മദും ലുലു എക്സ്ചേഞ്ച് കുവൈത്ത് മാനേജമെന്റും ഷൈജു വർഗീസിന്റെ നിര്യാണത്തിൽ അനുശോചിച്ചു.





More Stories
കുവൈറ്റ് കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റും പ്രമുഖ സാമൂഹിക പ്രവർത്തകനുമായ കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി ഹാരിസ് മുട്ടുംതല (50) കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി
കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ നഴ്സായിരുന്ന മലയാളി യുവതി നാട്ടിൽ നിര്യാതയായി
കുവൈറ്റിൽ ചികിത്സയിലായിരുന്ന ചെങ്ങന്നൂർ സ്വദേശിയായ മലയാളി യുവാവ് നിര്യാതനായി