ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി: അംബാസഡർ സിബി ജോർജ് കുവൈറ്റ് നിയമമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയാണ് കുവൈറ്റ് മന്ത്രിസഭയിൽ നിയമ വകുപ്പിൻ്റെ ചുമതല വഹിക്കുന്ന മന്ത്രി ജമാൽ ഹാദേൽ അൽ ജലാവിയെ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചത്.
കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈറ്റും
തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ കൂടുതൽശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു. കൂടാതെ വീട്ടിലേക്കുള്ള ഇന്ത്യൻ തൊഴിലാളികളുടെ റിക്രൂട്ട്മെൻറ് സംബന്ധിച്ചും തൊഴിലാളികളുടെ ഉടമ്പടി പത്രവും തൊഴിലാളികളുടെ കൈമാറ്റം സംബന്ധിച്ചുള്ള വിഷയങ്ങളും കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളുടെ വിഷയങ്ങളും ചർച്ച ചെയ്തു.
More Stories
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി