ന്യൂസ് ബ്യൂറോ, കൊച്ചി
കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര
വിമാനത്താവളത്തിൽനിന്നു ഇന്ന്
പുലർച്ചെ മൂന്നു മണിക്കു പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ യാത മാറ്റിവച്ചതിൽ യാത്രക്കാർ പ്രതിഷേധിച്ചു.180 യാത്രക്കാരുമായി
കുവൈത്തിലേയ്ക്കുള്ള ജസീറ
എയർലൈൻസിന്റെ വിമാനമാണു സാങ്കേതിക തകരാറിനെ തുടർന്നു പറക്കാതിരുന്നത്.
യാത്രക്കാരുടെ പരിശോധനകളെല്ലാം
പൂർത്തിയാക്കി വിമാനത്തിൽ കയറ്റിയ
ശേഷമാണ് സാങ്കേതിക തകരാർ
ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ യാത്ര
മാറ്റിവയ്ക്കുകയായിരുന്നു.
യാത്ര റദ്ദാക്കി ആളുകളെ വിമാനത്തിൽനിന്ന് ഇറക്കിയതോടെ ഒരുസംഘം പ്രതിഷേധവുമായി രംഗത്തെത്തി.ഇവരെ കുവൈത്തിലേയ്ക്ക്
കൊണ്ടുപോകുന്നതിനുള്ള ബദൽ
സംവിധാനങ്ങൾ ഒരുക്കിയില്ലെന്നാണ് ആരോപണം. അതേസമയം, തകരാർ പരിഹരിച്ചു വിമാനം ഉടൻ പുറപ്പെടുമെന്ന് അധികൃതർ
അറിയിച്ചു.

More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ