ന്യൂസ് ബ്യൂറോ , കുവൈറ്റ്
കുവൈറ്റ് സിറ്റി: അംബാസഡർ സിബി ജോർജ് കുവൈത്ത് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയാണ് ആണ് കുവൈറ്റ് മന്ത്രിസഭയിൽ വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ , ശാസ്ത്ര ഗവേഷണ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി ഡോ : അലി ഫഹദ് അൽ മുദഫിനെ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചത്
കൂടിക്കാഴ്ചയിൽ ഇന്ത്യയും കുവൈറ്റും
തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ കൂടുതൽശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വിവിധ വശങ്ങളും വിദ്യാഭ്യാസ മേഖലയിലെ വിഷയങ്ങളും, ഇന്ത്യൻ എൻജിനീയർമാരുടെയും ഇന്ത്യൻ വിദ്യാർത്ഥികളുടെയും വിഷയങ്ങളും
കൂടിക്കാഴ്ചയിൽ ചർച്ചയായി.






More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു