May 9, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ക്രിസ്തുമസ് : സ്വർഗ്ഗം തുറക്കപ്പെട്ടു

ജോബി ബേബി

സ്വർഗം തുറക്കപ്പെട്ടു സ്വ​ർ​ഗം തു​റ​ക്ക​പ്പെ​ടു​ക​യും ദൈ​വം ഭൂ​മി​യി​ലേ​ക്ക് ഇ​റ​ങ്ങി വ​രു​ക​യും ചെ​യ്ത​തി​ന്റെ  പു​ണ്യ​മാ​ണ് ക്രി​സ്മ​സ്. ഒ​രു അ​നു​ഗ്ര​ഹ​വും ആ​ക​സ്മി​ക​മാ​യി ആ​ർ​ക്കും ല​ഭി​ക്കി​ല്ല. ഭൂ​മി​യി​ൽ എ​ത്തി​യ ക്രി​സ്തു​വി​ന്റെ  ധ​ർ​മം ന​മു​ക്കു​വേ​ണ്ടി സ്വ​ർ​ഗം തു​റ​ക്കു​ക​യാ​യി​രു​ന്നു.പ്രാ​ർ​ഥി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ഈ​ശോ​യ്ക്കു മു​ക​ളി​ൽ സ്വ​ർ​ഗം തു​റ​ക്ക​പ്പെ​ട്ട് പ​രി​ശു​ദ്ധാ​ത്മാ​വ് ഇ​റ​ങ്ങി.ന​മ്മു​ടെ വി​ശു​ദ്ധ​മാ​യ പ്രാ​ർ​ഥ​ന വ​ഴി ആ​ത്മ​ജ്ഞാ​ന​ത്തി​ന്റെ  ആ​ത്മാ​വ് ന​മ്മി​ലേ​ക്ക് എ​ത്തും.ക്രി​സ്മ​സ് പ്രാ​ർ​ഥ​ന​യു​ടെ ഉ​ത്സ​വ​മാ​ണ്.സ​ക്ക​റി​യാ​സ്, എ​ലി​സ​ബ​ത്ത്, മ​റി​യം, ശി​മ​യോ​ൻ, അ​ന്ന ഇ​വ​ർ എ​ല്ലാം മ​നോ​ഹ​ര ഗീ​ത​ങ്ങ​ൾ പാ​ടി പ്രാ​ർ​ഥി​ക്കു​ന്നു.വി​ശു​ദ്ധ അ​പ്രേം സ​ഭാ പി​താ​വാ​ണ്. അ​ദ്ദേ​ഹം പ​ഠി​പ്പി​ക്കു​ന്നു:“പ്രാ​ർ​ത്ഥ​ന​യി​ലൂ​ടെ​യേ സു​ക്യ​തം ഉ​ണ്ടാ​കൂ. പ്രാ​ർ​ഥ​ന മ​ന​സി​ന്‍റെ ശാ​ന്ത​ത കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ സ​ഹാ​യി​ക്കും.അ​ഹ​ങ്കാ​ര​ത്തി​ന്റെയും  അ​സു​യ​യു​ടെ​യും വി​കാ​ര​ങ്ങ​ളെ അ​തു ത​ട​യും.ന​മ്മു​ടെ ആ​ത്മാ​വി​ലേ​ക്ക് പ​രി​ശു​ദ്ധാ​ത്മാ​വി​നെ പ്ര​വേ​ശി​പ്പി​ച്ച് ന​മ്മെ സ്വ​ർ​ഗ​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തും പ്രാ​ർ​ഥ​ന​യാ​ണ്.”കേ​ര​ള​ത്തി​ന്റെ ഭാ​വ​ശു​ദ്ധി​യും ന​ന്മ​ക​ളും ആ​വി​ഷ്ക​രി​ക്കു​ന്ന നി​ര​വ​ധി ക​ഥ​ക​ൾ ഉ​ണ്ട്. പെ​രു​ന്ത​ച്ച​ൻ എ​ന്ന ഐ​തി​ഹ്യ പു​രു​ഷ​നോ​ട് ഒ​രു കി​ണ​ർ കു​ഴി​ച്ചു ത​രു​വാ​ൻ ഒ​രു ദേ​ശ​ത്തെ ആ​ളു​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.ഓ​രോ​രു​ത്ത​ർ​ക്കും കി​ണ​ർ ഓ​രോ വി​ധ​ത്തി​ലാ​യി​രി​ക്ക​ണം എ​ന്നു നി​ർ​ബ​ന്ധം. ത​ർ​ക്കം മൂ​ത്ത​പ്പോ​ൾ ഉ​ളി​യ​ന്നൂ​ർ പെ​രു​ന്ത​ച്ച​ൻ പ​റ​ഞ്ഞു:” നി​ങ്ങ​ളാ​രും വ​ഴ​ക്കു പി​ടി​ക്ക​ണ്ട. എ​ല്ലാ​വരു​ടെ​യും ഇ​ഷ്ട​പ്ര​കാ​രം കു​ളം വ​ട്ട​ത്തി​ൽ നീ​ള​ത്തി​ൽ സ​മ​ച​തു​ര​മാ​യി ത്രി​കോ​ണ​മാ​യി​ട്ട് കോ​ഴി​മു​ട്ട ഭാ​ഷ​യി​ൽ ഉ​ണ്ടാ​ക്കി​യേ​ക്കാം”.

കെ​ട്ടി​ത്തീ​ർ​ന്ന കു​ള​ത്തി​ന്റെ ഓ​രോ​രോ ഭാ​ഗ​ത്തു​നി​ന്നു നോ​ക്കി​യാ​ൽ കു​ള​ത്തി​ന്റെ  രൂ​പം ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട​തു​പോ​ലെ ഒ​ക്കെ​ത്ത​ന്നെ. എ​ന്നാ​ൽ, കു​ള​ത്തി​ലി​റ​ങ്ങ​ിയാ​ൽ ആ​ർ​ക്കും ദി​ക്കു​ക​ൾ പി​ടി​കി​ട്ടി​ല്ല. അ​തി​നാ​ൽ ബ്രാ​ഹ്മ​ണ​ർ ആ ​കു​ളം നി​ത്യ​ക​ർ​മ​ങ്ങ​ൾ​ക്കോ പ്ര​ർ​ഥ​ന​യ്ക്കോ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല എ​ന്നാ​ണ് ഐ​തി​ഹ്യം. അ​ന്ത​സാ​ര ശൂ​ന്യ​രാ​യ ആളുക​ൾ കി​ണ​റി​ന്‍റെ രൂ​പ​ത്തി​ന്‍റെ പേ​രി​ൽ വ​ഴ​ക്കി​ട്ടു.ശു​ദ്ധജ​ലം ല​ഭ്യമാക്കു​ക​യാ​ണ് കി​ണ​റി​ന്റെ  ല​ക്ഷ്യം. ദാ​ഹാ​ർ​ത്ത​രാ​യ ജ​നം കി​ണ​റി​ന്‍റെ രൂ​പ​ത്തെ​ച്ചൊ​ല്ലി ക​ല​ഹി​ച്ചു.ക​ല​ഹം അ​ജ്ഞാ​ന ല​ക്ഷ​ണ​മാ​ണ്; ഭോ​ഷ​ത്ത​വും മൂ​ല്യ​ബോ​ധം ഇ​ല്ലാ​യ്മ​യു​മാ​ണ്; അ​ടി​മ​ത്ത​വും ഭ്രാ​ന്തു​മാ​ണ​ത്.ദ​സ്ത​യേ​വ്സ്കി പ​റ​യു​ന്നു​ണ്ട്, ഒ​രു ത​ട​വു​കാ​ര​ൻ ര​ക്ഷ​പ്പെ​ട്ടു പോ​കാ​തി​രി​ക്കു​ന്ന​തി​നു​ള്ള ഏ​റ്റ​വും ന​ല്ല വ​ഴി അ​വ​ൻ ത​ട​വി​ലാ​ണെ​ന്ന വി​വ​രം അ​വ​ൻ അ​റി​യാ​തെ സൂ​ക്ഷി​ക്കു​ന്ന​താ​ണ്. ക്രി​സ്തു സ്വ​ർ​ഗം തു​റ​ന്നുത​ന്ന​ത് നാം ​സ്വ​ത​ന്ത്ര​രാ​വു​ന്ന​തി​നാ​ണ്. സ്വ​ർ​ഗം ന​മു​ക്കു​നേ​രേ അ​ട​ഞ്ഞു​പോ​കു​ന്ന ക​ർ​മ​ങ്ങ​ളി​ൽ​നി​ന്നു നാം ​മാ​റി നി​ൽ​ക്ക​ണം.

ഈ​ശോ ചോ​ദി​ക്കു​ന്നു, ഏ​താ​ണ് വ​ലു​ത്, സ്വ​ർ​ണ​മോ സ്വ​ർ​ണ​ത്തെ പ​വി​ത്ര​മാ​ക്കു​ന്ന ദേ​വാ​ല​യ​മോ? കാ​ഴ്ച​വ​സ്തു​വോ അ​തി​നെ പ​വി​ത്ര​മാ​ക്കു​ന്ന ബ​ലി​പീ​ഠ​മോ? ക്രി​സ്തു ന​മ്മി​ൽ വി​ജ​യി​ക്ക​ണം; നാം ​തോ​ൽ​പ്പി​ക്കേ​ണ്ട​ത് ന​മ്മു​ടെ സ​ഹോ​ദ​ര​ങ്ങ​ളെ​യ​ല്ല, ന​മ്മി​ലെ ക്രി​സ്തു​വി​രു​ദ്ധ​മാ​യ അ​ജ്ഞാ​ന ദു​ർ​ഗ​ന്ധ​മാ​കു​ന്ന അ​ധി​കാ​ര​മോ​ഹ​ത്തെ​യും സ്വാ​ർ​ഥ​ത​യെ​യും പ​ര​ദൂ​ഷ​ണ വ്യാ​പാ​ര​ത്തെ​യു​മാ​ണ്. വി​ശു​ദ്ധ അ​ഗ​സ്റ്റി​ന്റെ  വാ​ക്കു​ക​ളി​ൽ, ന​മു​ക്ക് ക്രി​സ്തു ചി​ന്തി​ക്കു​ന്ന മ​ന​സും ക്രി​സ്തു​വി​ന്റെ സ്നേ​ഹം പ്ര​വ​ഹി​ക്കു​ന്ന ഹൃ​ദ​യ​വും ക്രി​സ്തു​വി​ന്റെ  സ്വ​ര​വും ക്രി​സ്തു​വി​ന്റെ ക​ര​ങ്ങ​ളും ഉ​ണ്ടാ​ക​ട്ടെ.