May 20, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

വാക്സിൻ രണ്ട് ഡോസ് സ്വീകരിക്കുകയും മുൻപ് രോഗബാധ ഉണ്ടാക്കുകയും ചെയ്തവർക്ക് ഒമിക്രോണിൽനിന്ന് ശക്തമായ പ്രതിരോധം ലഭിക്കുന്നതായി പഠനം

Times of Kuwait

ബെയ്ജിങ്:കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിക്കുകയും നേരത്തേ രോഗബാധയുണ്ടാകുകയും ചെയ്തവർക്ക് ഒമിക്രോൺ വകഭേദത്തിൽനിന്നും ശക്തമായ പ്രതിരോധം ലഭിക്കുന്നതായി പഠനം. എന്നാൽ മറ്റു വകഭേദങ്ങളെക്കാൾ ഒമിക്രോൺ അപകടം വിതയ്ക്കുന്നുണ്ടെന്നും ഗവേഷകർ കണ്ടെത്തി. എമെർജിങ് മൈക്രോബ്സ് ആൻഡ് ഇൻഫെക്ഷൻ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ചൈനയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫുഡ് ആൻഡ് ഡ്രഗ് കൺട്രോളിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. രോഗമുക്തി നേടിയ 28 പേരുടെ സാംപിളുകളാണ് ഗവേഷകർ പരിശോധിച്ചത്. “വാക്സിനെടുത്ത, കോവിഡ് വന്നിട്ടുള്ളവരുടെ രോഗപ്രതിരോധശേഷിയിൽ ഒമിക്രോൺ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഒമിക്രോണിനെതിരായ പ്രതിരോധശേഷി ഇപ്പോഴും ശക്തമായിത്തന്നെ തുടരുന്നുണ്ട്,” പഠനത്തിന് നേതൃത്വംനൽകിയ യൗഷുൻ വാങ് പറഞ്ഞു.

രോഗമുക്തിനേടി ആറുമാസങ്ങൾക്കുശേഷം വാക്സിൻ പ്രതിരോധം ക്രമാതീതമായി കുറയുന്നുമുണ്ട്. വിശദമായ പഠനങ്ങൾ ഈ വിഷയത്തിൽ ആവശ്യമാണെന്നും ഗവേഷകർ ചൂണ്ടികാട്ടുന്നു.