May 5, 2024

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ലോകത്ത് കൊവിഡ് മരണം നാല്‍പത് ലക്ഷം പിന്നിട്ടു

Times of Kuwait-Cnxn.tv

ന്യൂയോർക്ക് : ലോകത്ത് കൊവിഡ് മരണം നാല്‍പത് ലക്ഷം പിന്നിട്ടു. പതിനെട്ട് കോടി നാല്‍പത്തൊന്‍പത് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3.34 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പതിനാറ് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.

      യുഎസില്‍ 6.21 ലക്ഷം പേരാണ് മരിച്ചത്. മരണസംഖ്യയില്‍ തൊട്ടുപിന്നില്‍ ബ്രസീലാണ്. രാജ്യത്ത് 5.25 ലക്ഷം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇന്ത്യയില്‍ 24 മണിക്കൂറിനിടെ രാജ്യത്ത്​ 39,796 പുതിയ കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. ഞായറാഴ്​ച 723 മരണങ്ങളാണ്​ സ്​ഥിരീകരിച്ചത്​. മൂന്ന്​ മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ്​ മരണ നിരക്കാണിത്​.
42,352 പേര്‍ രോഗമുക്തി നേടി. തുടര്‍ച്ചയായി 53ാം ദിവസമാണ്​ രോഗികളേക്കാള്‍ ഏ​റെ പേര്‍ രോഗമുക്​തി നേടിയത്​.