കുവൈറ്റ് സെന്റ് ബേസിൽ ഇന്ത്യൻ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തപ്പെട്ടു. ജൂൺ 9 വെള്ളിയാഴ്ച വിശുദ്ധ കുർബാനാനന്തരം ഇടവക വികാരി ഫാദർ. മാത്യു എം മാത്യു വൃക്ഷതൈ നാട്ട് പരിസ്ഥിതി ദിനാചാരണം ഉദ്ഘാടനം ചെയ്തു. യുവാജനപ്രസ്ഥാന കൽക്കട്ടാ ഭദ്രാസന ജോയിന്റ് സെക്രട്ടറി ശ്രീ. ഷൈജു വർഗീസ് ബോധവൽക്കരണ സന്ദേശം നൽകി. ഇൻഡോർ പ്ലാന്റ് സെയിൽ ആദ്യ വിൽപ്പന ഇടവക ട്രസ്റ്റി ശ്രീ. ബിനു ചെമ്പലയത്തിന് നൽകി കൊണ്ട് ഇടവക വികാരി നിർവഹിച്ചു. ഇടവക സെക്രട്ടറി ശ്രീ. മാർക്കോസ്, യുവജന പ്രസ്ഥാന സെക്രട്ടറി ശ്രീ. വിനോദ് വരുഗീസ്, ട്രഷറർ ശ്രീ. ജിനു കുന്നത്ത് ഇടവക സോണൽ പ്രതിനിധി ശ്രീ. സബിൻ സാം എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ഇൻഡോർ പ്ലാന്റ് സെയിൽ നടത്തപ്പെട്ടു. പ്രസ്തുത പരിപാടിക്ക് ഇടവക യുവജനപ്രസ്ഥാന പ്രവർത്തകർ നേതൃത്വം നൽകി.
കുവൈറ്റ് സെന്റ് ബേസിൽ ഇന്ത്യൻ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തപ്പെട്ടു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്