Times of Kuwait
കുവൈറ്റ് സിറ്റി : അന്തരിച്ചഅമീർ ഷെയ്‌ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽസബാഹിന്അന്തിമോപചാരമർപ്പിക്കുവാൻ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ കുവൈത്തിലെത്തി. പെട്രോളിയം പ്രകൃതി വാതക വകുപ്പുകളുടെ ചുമതല വഹിക്കുന്ന അദ്ദേഹം രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് കുവൈറ്റിൽ എത്തിയത്.
അന്തരിച്ചഅമീർ ഷെയ്‌ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്
ഇന്ത്യയെ പ്രതിനിധീകരിച്ച് അന്തിമോപചാരമർപ്പിക്കുന്നതൊപ്പം
രാഷ്ട്രപതി രാംനാഥ് കോവിന്തിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അനുശോചന സന്ദേശങ്ങൾ കൈമാറും.
കുവൈറ്റ് അമീർ ഷെയ്‌ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹുമായും കിരീടാവകാശി ഷെയ്‌ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹുമായും കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം ഇന്ത്യയുടെ അഭിനന്ദനം കൈമാറും.
സെപ്റ്റംബർ 29 ന് അന്തരിച്ച അമീർ ഷെയ്‌ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ സ്മരണയിൽ ഒക്ടോബർ 4 ന് ദേശീയ ദുഖാചരണ ദിനം ഇന്ത്യ ആചരിച്ചിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ: എസ് ജയശങ്കർ ന്യൂഡൽഹിയിലെ കുവൈറ്റ് എംബസിയിൽ എത്തി അനുശോചന സന്ദേശവും കുറിച്ചിരുന്നു.









More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ