Times of Kuwait
കൊച്ചി : നാട്ടിൽ കുടുങ്ങിയ ആരോഗ്യപ്രവർത്തകരെ കുവൈത്ത് ആരോഗ്യ മന്ത്രാലയം നാളെമുതൽ തിരികെ എത്തിക്കും. നാളെ മുതൽ മൂന്ന് ദിവസങ്ങളിലായി ആയിരിക്കും ലോകഡൌണിന് മുമ്പ് നാട്ടിൽ എത്തി തിരികെ വരാൻ കഴിയാതെ ഇരുന്നവർ മടങ്ങുക.
കുവൈറ്റ് എയർവെയ്സിന്റെ ആദ്യ വിമാനം വ്യാഴാഴ്ച വെളുപ്പിന് 4: 30ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടും. ആദ്യ ദിവസം 322 പേർ യാത്ര ചെയ്യും . പിറ്റേ ദിവസം വെള്ളിയാഴ്ച കോഴിക്കോട് നിന്നാണ് യാത്ര ക്രമീകരണം. ശനിയാഴ്ച വെളുപ്പിന് കൊച്ചിയിൽ ഇന്ന് പുറപ്പെടുന്ന വിമാനത്തിൽ നിന്നുള്ള അടുത്ത സംഘം യാത്രക്കാരും തിരികെയെത്തും.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച് 14 മുതലാണ് കുവൈത്തിലേക്കുള്ള യാത്രാ നിരോധനം ഏർപ്പെടുത്തിയത്.








More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ