Times of Kuwait
കുവൈറ്റ് : കോവിഡിൽ നിന്നും സാധാരണ ജീവിതത്തിലേക്കുള്ള മടക്കത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട നാലാം ഘട്ടം ഓഗസ്റ്റ് 18 ചൊവ്വാഴ്ച മുതൽ കുവൈറ്റിൽ ആരംഭിക്കും. മന്ത്രിസഭാ യോഗത്തിന് ശേഷം ഔദ്യോഗിക വക്താവ് താരിഖ് അൽ മുസ്സറം ആണ് സുപ്രധാന തീരുമാനം അറിയിച്ചത്.
പൊതുഗതാഗതം പുനരാരംഭിക്കും
കെ പി ടി സി യുടെയും മറ്റ് കമ്പനികളുടെയും ബസ് സർവീസുകൾ പുനരാരംഭിക്കുക ആണ് ഈ ഘട്ടത്തിലെ പ്രധാന തീരുമാനം. സാമൂഹിക അകലം കാത്തും ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചും ആണ് ഇത് നടപ്പിൽ വരുത്തുക.
ബാർബർ ഷോപ്പ്കളും ഹെൽത്ത് ക്ലബ്ബുകളും പുനരാരംഭിക്കുംനേരത്തെ തീരുമാനമെടുത്തതിൽ നിന്നും വിഭിന്നമായി അഞ്ചാം ഘട്ടത്തിൽ തീരുമാനിച്ച ബാർബർ ഷോപ്പ്കളും ഹെൽത്ത് ക്ലബ്ബുകളും പുനരാരംഭിക്കും. ഇതോടൊപ്പം തയ്യൽ കടകളും, സലൂണുകളും സ്പോർട്സ് ക്ലബ്ബുകളും തുറക്കും.





More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ