കുവൈറ്റ് സിറ്റി: കേരളത്തിൽ നിന്നും കുവൈറ്റിലെത്തി വിമാനത്താവളത്തിൽ കുടുങ്ങിയ നഴ്സുമാർ ഉൾപ്പെടെ 19 പേർ തിരികെ നാട്ടിലേക്ക് മടങ്ങി.എംബസിയുടെ ഇടപെടലിൽ ഇവരെ തിരിച്ചയയ്ക്കുന്നത് വിരലടയാളം രേഖപ്പെടുത്താതെയാണ്.
ഈ വിഷയത്തിൽ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ് നടത്തിയ ശക്തമായ ഇടപെടലുകളെ തുടർന്നാണ് വിരലടയാളം രേഖപ്പെടുത്താതെ ഇവർക്ക് വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കാവുന്ന തരത്തിൽ തിരിച്ചയച്ചത്. മൂന്നു മണിക്ക് പുറപ്പെട്ട ജസീറ എയർ വെയ്സിന്റെ കൊച്ചി വിമാനത്തിലാണു ഇവർ മടങ്ങിയത്.
സ്വകാര്യ ട്രാവൽ ഏജൻസി ചാർട്ട് ചെയ്ത വിമാനത്തിൽ 200 പേരാണ് ഇന്നലെ കുവൈറ്റിലെത്തിയത്. ആരോഗ്യ മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്സുമാർ, കെ.ഒ.സി സ്റ്റാഫുകൾ,മിനിസ്ട്രി ഓഫ് ഏജ്യൂക്കേഷനിലെ അധ്യാപകർ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് സ്വകാര്യ കമ്പനി ചാർട്ടേർഡ് ചെയ്ത വിമാനത്തിൽ ഇന്നലെ കുവൈറ്റിലെത്തിയത്.ഈ സംഘത്തിലെ 70 പേരുടെ വിസാകാലാവധി കഴിഞ്ഞിരുന്നു.









More Stories
ദിവസങ്ങൾ നീണ്ട സംഘർഷാവസ്ഥക്കു ശേഷം വെടിനിർത്തൽ അംഗീകരിച്ച് ഇറാനും – ഇസ്രായേലും
ഖത്തർ അൽ ഉദൈദ് വ്യോമതാവള ആക്രമണത്തെ ശക്തമായ് അപലപിച്ച് കുവൈറ്റ് .
GCC ഏകീകൃത ടൂറിസ്റ്റ് വിസ: ഈ വർഷാവസാനത്തോടെ പ്രാബല്യത്തിൽ