Times of Kuwait
കുവൈറ്റ് സിറ്റി: ഗർഭിണിയായിരുന്ന മലയാളി യുവതി കുവൈറ്റിൽ കോവിഡ് ബാധിച്ച നിര്യാതയായി. കൊല്ലം അഞ്ചൽ മഞ്ചാടിയിൽ വീട്ടിൽ സിനി സന്തോഷ് (43) ആണ് നിര്യാതയായത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോവിഡ് ബാധിതയായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അടിയന്തര ശസ്ത്രക്രിയ വഴി ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സുലൈബികാത്ത് സെമിത്തേരിയിൽ നടത്തി
ഭർത്താവ്: സന്തോഷ് കുമാർ ( അൽ ഗാനിം ഓട്ടോമോട്ടീവ് കമ്പനി ജീവനക്കാരൻ)
ഏകമകൻ: അനന്ത റാം ( വിദ്യാർത്ഥി, ഇൻറഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ)
ടൈംസ് ഓഫ് കുവൈറ്റിന്റെ ആദരാഞ്ജലികൾ
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ