ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റ് പ്രവാസികൾക്ക് സന്തോഷവാർത്ത. ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് ഇനി പിസിആർ ആവശ്യമില്ല.
യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കു പോകുന്നവർ കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ഇനി യാത്രയ്ക്കു മുൻപുള്ള പിസിആർ ടെസ്റ്റ് വേണ്ട.
എന്നാൽ വാക്സിൻ എടുക്കാത്തവർ യാത്രയ്ക്ക് 72 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് ഹാജരാക്കണമെന്ന നിബന്ധന തുടരും.
അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കു പിസിആർ ടെസ്റ്റ് വേണ്ട. വാക്സിൻ സർട്ടിഫിക്കറ്റ് എയർ സുവിധ പോർട്ടലിൽ അപ് ലോഡ് ചെയ്യണം. രോഗലക്ഷണമുള്ളവരെ വിമാനത്താവളത്തിൽ പരിശോധനയ്ക്കു വിധേയരാക്കും.
അതേസമയം യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കു മാത്രം പിസിആർ ടെസ്റ്റ് നിബന്ധന തുടർന്നതു വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇന്ത്യയിൽനിന്ന് 2 ഡോസ് വാക്സിൻ എടുത്തവർക്കു മാത്രമായിരുന്നു ഇളവ് നൽകിയിരുന്നത്.






More Stories
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും
പഴയപള്ളി യുവജനപ്രസ്ഥാനം തിരുവോണപ്പുലരി 2026 കൂപ്പൺ പ്രകാശനം ചെയ്തു.
കുവൈറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപ്പാർട്മെൻറ് പുതുക്കിയ ഔദ്യോഗിക പ്രവൃത്തി സമയം പ്രഖ്യാപിച്ചു