ന്യൂസ് ബ്യൂറോ, കുവൈറ്റ്
കുവൈറ്റ് സിറ്റി : മലയാളി യുവാവ് കുവൈറ്റിൽ നിര്യാതനായി. ചെങ്ങന്നൂർ, പാണ്ടനാട് കൂടമ്പള്ളത് സിജു വില്ലയിൽ ലൂയ്‌സ് കെ എബ്രഹാമിന്റെ മകൻ സിജു കെ എബ്രഹാം (42) ആണ് മുബാറക് അൽ കബീർ ആശുപത്രിയിൽ അന്തരിച്ചത് . മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം ഇന്ന് വെളുപ്പിന് 3 മണിക്കാണ് മരണമടഞ്ഞത് . അവിവാഹിതനാണ്.സിനു സൂസൻ എബ്രഹാം, സിന്റാ എൽസ എബ്രഹാം എന്നിവർ സഹോദരിമാർ ആണ്.
ഫർവാനിയ ഷെഫ് നൗഷാദ് റെസ്റ്റോറന്റ് അക്കൗണ്ട്സ് മാനേജർ ആയിരുന്നു. ഭൗതികശരീരം നാട്ടിൽ എത്തിക്കുവാൻ ഒ ഐ സി സി കെയർ ടീം നടപടികൾ ആരംഭിച്ചു.








More Stories
കുവൈറ്റ് ഐ.സി.എസ്.കെ (ICSK) മുൻ വൈസ് ചെയർമാനും സെക്രട്ടറിയുമായ രാജൻ ഡാനിയേൽ അന്തരിച്ചു
കുവൈറ്റിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് തിരുവല്ല സ്വദേശിയായ മലയാളി യുവാവ് മരണപ്പെട്ടു;
മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ പ്രസിഡൻറ് സനൽകുമാർ നിര്യാതനായി