ഫോർട്ട് കൊച്ചി പള്ളുരുത്തി സ്വദേശി അറയ്ക്കൽ വീട്ടിൽ അനൂപ് ബെന്നി (32) കുവൈറ്റിൽ നിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ നിര്യാതനായി.വിമാനത്തിൽ വെച്ച് ഉണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുവൈറ്റിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനം അടിയന്തിരമായി മുംബൈ വിമാന താവളത്തിൽ ഇറക്കുകയായിരുന്നു,
ഭൗതികശരീരം ഇപ്പോൾ മുംബൈയിലാണുള്ളത്. കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകാംഗവും, അബ്ബാസിയ ഇന്ത്യൻ സെന്റ്രൽ സ്ക്കൂൾ ജീവനക്കാരനുമായിരുന്നു. ഭാര്യ ആൻസി സാമുവേൽ. 2024 നവംബറിലായിരുന്നു ഇവരുടെ വിവാഹം. സംസ്ക്കാരം പിന്നീട് ഫോർട്ട് കൊച്ചി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് പള്ളിയിൽ.
More Stories
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി
കുവൈറ്റ് വയനാട് അസോസിസേഷൻ “വേനൽ നിലാവ് -2025” പിക്നിക് സംഘടിപ്പിച്ചു.