ന്യൂസ് ബ്യൂറോ കുവൈറ്റ്
കുവൈറ്റ് സിറ്റി : നഴ്സുമാർ ഉൾപ്പെടെയുള്ള കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരുടെ വാർഷികാവധി പുനസ്ഥാപിച്ചു. ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ റിദ ഇന്നലെ പുറത്തിറക്കിയ സർക്കുലർ പ്രകാരം ആണ് ഫെബ്രുവരി 13 മുതൽ വാർഷികാവധി പുനഃസ്ഥാപിക്കുവാൻ ഉത്തരവ് നൽകിയത്. എന്നാൽ, ഓരോ വിഭാഗങ്ങളിലും പരമാവധി 10 ശതമാനം ജീവനക്കാർക്കാണ് ഒരേ സമയം അവധി ലഭിക്കുക.
നേരത്തെ, ഒമൈക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരുടെ വാർഷിക അവധി റദ്ദ് ചെയ്തിരുന്നു.


More Stories
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി