കുവൈത്ത്‌സിറ്റി: കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സബാ NBK ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ്, അശ്വതി ദിലീപ് (41) അന്തരിച്ചു. ക്യാൻസർ രോഗബാധിതയായി ചികിത്സയിലായിരിക്കെ ഇന്ന് 05.03.2023 രാത്രി നാട്ടിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. സാരഥി കുവൈറ്റിൻ്റെ സജീവ പ്രവർത്തകനും, കുവൈറ്റ് അൽ അഹലിയ സ്വിച്ച് ഗിയർ കമ്പനിയിലെ സ്റ്റാഫായ പത്തനംതിട്ട – കോന്നി, കുമ്മണ്ണൂർ കറ്റുവീട്ടില്‍ പുത്തൻവീട് (മെഴുവേലിൽ) ദിലീപിൻ്റെ ഭാര്യയാണ്. മക്കള്‍- അനശ്വര ദിലീപ്, ധന്വന്ത് ദിലീപ്.
സാരഥി കുവൈറ്റിൻ്റെ വനിതാവേദിയുടെ സജീവ പ്രവർത്തകയും, ഹസ്സാവി നോർത്ത് യൂണിറ്റ് ഭാരവാഹിയുമായിരുന്നു അശ്വതി ദിലീപ്.
More Stories
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ
രാഷ്ട്രപതി ദ്രൗപതി മുർമു, ഷെയ്ഖ അലി ജാബർ അൽ-സബാഹിന് പത്മശ്രീ നൽകി ആദരിച്ചു
കുവൈറ്റിൽ അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി