കുവൈറ്റ് സിറ്റി :മേഖലയിലെ പ്രമുഖ റീടൈലറായ ലുലു ഹൈപ്പർമാർകെറ്റിൽ Paws & Tails Carnival സംഖടിപ്പിച്ചു ഹൈപ്പർമാർക്കറ്റിന്റെ അൽ-ഖുറൈൻ ശാഖയ്ക്ക് മുന്നിലുള്ള പാർക്കിംഗ് ലോട്ടിൽ ഡിസംബർ 10 ന് നടന്ന പരിപാടി കുവൈറ്റിലെ ലുലു മാനേജ്മെന്റിന്റെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സാന്നിധ്യത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു.


Paws & Tails കാർണിവലിൽ കാഴ്ചക്കാർക്കായി വിവിധയിനം ആകർഷകമായ ഷോകൾ അവതരിപ്പിച്ചു, വിചിത്ര ഇനം തത്തകളെ പ്രദർശിപ്പിച്ച ഫ്ലയിങ് PARROT ഷോ, വിജ്ഞാനപ്രദവും ആവേശകരവുമായ ‘ശാസ്ത്ര പ്രദർശനം’ എന്നിവയും നടന്നു. മഞ്ച്കിൻ ആടുകൾ, മൂങ്ങകൾ, എന്നിവ ഉൾപ്പെടുന്ന വിവിധ മൃഗങ്ങളുടെയും പക്ഷികളുടെയും പ്രദർശനവും ഉണ്ടായിരന്നു.

ഇതിനോടനുബന്ധിച്ച നടത്തിയ പെറ്റ് പരേഡ് മത്സരത്തിലെ ഒന്നാം സമ്മാന ജേതാവിന് KD100 ഗിഫ്റ്റ് വൗച്ചറും, രണ്ടും മൂന്നും സമ്മാന ജേതാക്കൾ യഥാക്രമം KD75, KD50 എന്നിങ്ങനെയുള്ള ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനിച്ചു.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ