കുവൈറ്റ് : ഗള്‍ഫിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിൻറെ കസ്റ്റമർ ഫുൾഫിൽമെന്റ് സെന്റർ (ഉപഭോക്തൃ സംതൃപ്തി കേന്ദ്രം) കുവൈറ്റിലെ ദോഹയിൽ പ്രവർത്തമാരംഭിച്ചു .
കുവൈറ്റിലെ ഷോറൂം ഇന്ന് ,ജൂൺ 22 ബുധനാഴ്ച 12 മണിക്ക് ഉന്നത ലുലു മാനേജ്‌മെന്റ് ഉദ്യോഗസ്ഥരുടെയും ലുലു ഗ്രൂപ്പ് ഇന്റർനാഷണലിലെ പ്രൊക്യുർമെന്റ്, റീട്ടെയിൽ ഓപ്പറേഷൻസ് ഡയറക്ടർമാരായ മുജീബ് റഹ്മാൻ , ഷാബു അബ്ദുൾ മജീദ്,കുവൈത്ത് സിഇഒ, എജിലിറ്റി ലോജിസ്റ്റിക്‌സ് പാർക്കിന്റെ ജിസിസി നദീർ സക്കീൻ ,ഷോപ്പർമാരുടെയും അഭ്യുദയകാംക്ഷികളുടെയും പ്രമുഖ ഓൺലൈൻ ബ്ലോഗർമാരുടെയും സാന്നിധ്യത്തിൽ മുൻസിപ്പൽ കൗൺസിൽ മെമ്പർ അബ്ദുള്ളാഹ് അൽ-എൻസി ഉദ്ഘാടനം നിർവ്വഹിച്ചു .


“Shop Online We Deliver” എന്ന ആശയത്തോട് കൂടിയാണ് ലുലു കസ്റ്റമർ ഫുൾഫിൽമെന്റ് സെന്റർ ഉപഭോഗ്താക്കൾക്കായി തുറന്ന് കൊടുത്തിരിക്കുന്നത് .ആത്യന്തികമായ ഓൺലൈൻ ഷോപ്പിംഗ് അനുഭവം ആസ്വദിക്കാൻ www.luluhypermarket.com സന്ദർശിക്കൂ അല്ലെങ്കിൽ ലുലു ഷോപ്പിംഗ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ .
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ