ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി: കുവൈറ്റിൽ പൊതു മേഖലയിലെ സ്വദേശിവത്കരണം ആറ് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് റിപ്പോർട്ട്.
അധ്യാപകർ, ഡോക്ടർമാർ, സർവീസ് ജോലികൾ എന്നിവ ഒഴികെയുള്ള സർക്കാർ സ്ഥാപനങ്ങളിൽ രാജ്യത്തെ തൊഴിൽ ഏജൻസിയായ സിവിൽ സർവീസ് കമ്മീഷൻ എടുത്ത അനുബന്ധ തീരുമാനം ഓഗസ്റ്റിൽ പൂർത്തിയാകുമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. 2017 സെപ്തംബറിൽ, കമ്മീഷൻ വിവിധ സർക്കാർ ഏജൻസികൾക്ക് അവരുടെ കുവൈറ്റ് ഇതര ജീവനക്കാരുടെ എണ്ണം ക്രമേണ കുറയ്ക്കാനും പൗരന്മാരുടെ തൊഴിൽ അല്ലെങ്കിൽ “കുവൈറ്റൈസേഷൻ” എന്ന് വിളിക്കപ്പെടുന്നവ അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനും തീരുമാനമെടുത്തരുന്നു. കുവൈറ്റിലെ മൊത്തം ജനസംഖ്യയായ 4.6 ദശലക്ഷത്തിൽ ഏകദേശം 3.5 ദശലക്ഷവും വിദേശികളാണ്.
അനധികൃത വിദേശികൾക്ക് അവരുടെ പദവിയിൽ മാറ്റം വരുത്തുന്നതിന് ആവർത്തിച്ചുള്ള ഗ്രേസ് പിരീഡ് നൽകിയതിന് ശേഷം കുവൈറ്റ് അടുത്തിടെ റെയ്ഡുകൾ ശക്തമാക്കിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2021ൽ വിവിധ കേസുകളിലായി 18,000 വിദേശികളെ കുവൈറ്റിൽ നിന്ന് നാടുകടത്തിയിട്ടുണ്ട്.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ