കുവൈറ്റ് ജനറൽ ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിൽ ഈസ്റ്റ് അഹ്‍മദി ഇൻഡസ്ട്രിയൽ ഏരിയ 3-ൽ അഗ്നിസുരക്ഷാ പരിശോധനകൾ ശക്തമാക്കി. വൈദ്യുതി, ജലം, വ്യവസായം, പരിസ്ഥിതി തുടങ്ങിയ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് ബുധനാഴ്ച രാവിലെ വിപുലമായ ക്യാമ്പെയ്ൻ നടത്തിയത്.
പരിശോധനയിൽ അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച 50 വ്യവസായ സ്ഥാപനങ്ങളും കടകളും അടച്ചുപൂട്ടി. അതേസമയം, മാനദണ്ഡങ്ങൾ പാലിക്കാതിരുന്ന മറ്റു 122 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുകളും നോട്ടീസുകളും നൽകി.
ജനങ്ങളുടെയും തൊഴിലാളികളുടെയും സുരക്ഷ ഉറപ്പാക്കാനായുള്ള നടപടികളാണിതെന്ന് അധികൃതർ അറിയിച്ചു.





More Stories
പുതുതായി അനുവദിച്ച എൻട്രി വിസകൾക്ക് കാലാവധി നീട്ടി നൽകില്ല : കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
കുവൈറ്റ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഏപ്രിൽ 23 മുതൽ മേയ് 3 വരെ രണ്ട് ഘട്ടങ്ങളിലായി ഗതാഗത നിയന്ത്രണം
തൊഴിലാളികളുടെ ശമ്പളം കൃത്യസമയത്ത് നൽകണം ; തൊഴിലുടമകൾക്ക് കർശന നിർദ്ദേശവുമായി കുവൈറ്റ് മാൻപവർ അതോറിറ്റി