കുവൈറ്റ് സിറ്റി: കഴിഞ്ഞ ആഴ്ച രാജ്യത്ത് 1,179 ട്രാഫിക് അപകടങ്ങൾ രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിൽ 180 പേർക്ക് പരിക്കേറ്റു. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 5 വരെ നടത്തിയ പരിശോധനയിൽ 31,395 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. ഫർവാനിയയിൽ 6,472 നിയമലംഘനങ്ങളാണ് ഏറ്റവും കൂടുതലും, ക്യാപിറ്റൽ, അഹ്മദി, ജഹ്റ, ഹവല്ലി, മുബാറക് അൽ-കബീർ എന്നിവിടങ്ങളിലും നിരവധി കേസുകൾ രേഖപ്പെടുത്തി.
ഇതേ കാലയളവിൽ 79 പ്രായപൂർത്തിയാകാത്തവരെ ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് പിടികൂടി. 2,042 റിപ്പോർട്ടുകൾ ലഭിച്ച സാഹചര്യത്തിൽ 29 വാഹനങ്ങളും ഒരു മോട്ടോർസൈക്കിളും പിടിച്ചെടുത്തു. 65 പേരെ ട്രാഫിക് സ്റ്റേഷനുകളിൽ തടഞ്ഞുവെച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി 66 പേരെ വിവിധ കുറ്റങ്ങൾക്കായി അറസ്റ്റ് ചെയ്തതായും, ഇതിൽ 126 പ്രവാസികൾ കാലഹരണപ്പെട്ട താമസാനുമതിയുമായി പിടിയിലായതായും അധികൃതർ വ്യക്തമാക്കി.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിൽ വിസ കാലാവധി നീട്ടി; സന്ദർശക വിസകൾക്ക് ഒരു മാസത്തെയും പ്രവാസികൾക്ക് മൂന്ന് മാസത്തെയും ഇളവ്