കുവൈറ്റ് സിറ്റി:
അദാൻ ഡബൂസ് കാഡിയാക്ക് ഓപ്പറേഷൻ തിയേറ്റർ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി മംഗഫിലെ മെമ്മറീസ് ഹാളിൽ വച്ച് നടത്തപ്പെടുകയുണ്ടായി. ശ്രീ സുജീഷ് ഗോവിന്ദിന്റെ അധ്യക്ഷതയിൽ നടത്തിയ ചടങ്ങിൽ ശ്രീ.പ്രേം തുഷാർ സ്വാഗതം ആശംസിച്ചു. ശ്രീമതി ജീൻ ജോൺ ഓണ സന്ദേശം നൽകുകയുണ്ടായി, സ്റ്റാഫിലെ കുടുംബാംഗങ്ങൾ ഭദ്രദീപം കൊളുത്തി ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു, കുവൈറ്റിലെ പ്രമുഖ ഗായക സംഘങ്ങൾ അവതരിപ്പിച്ച ഗാനമേളയും ഓണസദ്യയും ആഘോഷത്തിന്റെ മാറ്റു കൂട്ടി, സ്‌തുത്യർഹമായ സേവനത്തിനു ശേഷം പിരിഞ്ഞു പോകുന്ന ശ്രീമതി ഉദേശിക ക്ക് ഫലകം സമ്മാനിക്കുക ഉണ്ടായി. ശ്രീ മനു ഏബ്രാഹം കൃതജ്ഞത നൽകിക്കൊണ്ട്ആഘോഷ പരിപാടികൾ അവസാനിപ്പിച്ചു.
അദാൻ ഡബൂസ് കാഡിയാക്ക് ഓപ്പറേഷൻ തിയേറ്റർ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി മംഗഫിലെ മെമ്മറീസ് ഹാളിൽ വച്ച് നടത്തപ്പെടുകയുണ്ടായി.





More Stories
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു
സാമൂഹിക-ക്ഷേമ രംഗത്ത് ‘നാഫോ മാതൃക’ അനുകരണീയം: ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ
ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈറ്റ് മന്ത്രിസഭ ; രാജ്യസുരക്ഷയ്ക്ക് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും