May 4, 2025

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

നാട്ടിൽപോകാനിരിക്കെ പാലക്കാട് സ്വദേശിയായ യുവാവ് കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

നാട്ടിൽപോകാനിരിക്കെ പാലക്കാട് സ്വദേശിയായ യുവാവ് കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു , പാലക്കാട് കടമ്പഴിപുറം സ്വദേശി ആമ്പലൂർ കുളം വീട്ടിൽ രാഹുൽ ( 26 ) ആണ് മരണമടഞ്ഞത്. പ്രമേഹം കൂടിയതിനാൽ ജോലിയിൽനിന്ന് ലീവെടുത്ത് അടുത്ത ദിവസം നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. ജലീബ് ശുവൈഖിലെ കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റ് ജീവനക്കാരനും ഒഐസിസി പാലക്കാട് ജില്ലാ കമ്മറ്റി അംഗവുമാണ് രാഹുൽ.

പിതാവ്: മോഹനൻ, മാതാവ്: രമണി. ഇവരുടെ ഏക മകനാണ് രാഹുൽ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഭൗതിക ശരീരം കുവൈത്തിലെ സബാ ആശുപത്രിയിൽ ഇന്ന് രണ്ട് മണിക്ക് പൊതുദർശനത്തിന് വെക്കും.

error: Content is protected !!