April 23, 2026

CNXN.TV

Kuwait News (കുവൈറ്റ് വാർത്തകൾ .Get the Latest Malayalam news in Kuwait & Today's Breaking News (ബ്രേക്കിങ് വാർത്ത) headlines in Malayalam .CNXN TV has the most recent Malayalam Gulf news and updates from Kuwait.

ഫർവാനിയ ലേബർ റൂം സ്റ്റാഫ് നേഴ്സ് മോളി തോമസിന് സ്നേഹോഷ്മളമായ യാത്രയയപ്പ്: 40 വർഷത്തെ സേവനം പൂർത്തിയാക്കി നാട്ടിലേക്ക്

കുവൈറ്റ് സിറ്റി: 40 വർഷത്തെ സമർപ്പിത പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന ഫർവാനിയ ആശുപത്രി ലേബർ റൂമിലെ സ്റ്റാഫ് നേഴ്സ് ശ്രീമതി മോളി തോമസിനും, 25 വർഷം സേവനം പൂർത്തിയാക്കിയ സഹപ്രവർത്തകയായ ഇൻഡോനേഷ്യൻ സിസ്റ്റർ ഫ്രിഡ ലെനക്കും ഫർവാനിയ ഷെഫ് നൗഷാദ് റെസ്റ്റോറന്റിൽ വെച്ച് യാത്രയയപ്പ് നൽകി.

സ്നേഹത്തോടെ ‘മോളി മാമ’ എന്ന് സഹപ്രവർത്തകർ വിളിക്കുന്ന മോളി തോമസ് കോട്ടയം ചങ്ങനാശ്ശേരി അരിക്കാത്തിൽ കുടുംബാംഗമാണ്. പരേതനായ തോമസ് ആന്റണിയാണ് ഭർത്താവ്. ആൽവിൻ- ഗീതു (ന്യൂസിലാൻഡ്), അല്ലെൻസി – വിനിഷ (കാനഡ) എന്നിവർ മക്കളാണ്.

ദീർഘകാലമായി ലേബർ റൂം ടീമിനെ സ്നേഹത്തോടെയും മികച്ച നേതൃപാടവത്തോടെയും നയിച്ച വ്യക്തിത്വമാണ് സിസ്റ്റർ മോളിയുടേത്. സഹപ്രവർത്തകരോടും രോഗികളോടും ഒരുപോലെ സ്നേഹവും കരുതലും കാട്ടിയ അവർ നിരവധി പേർക്ക് പ്രചോദനമായിരുന്നു.

വിടവാങ്ങൽ സമ്മേളനത്തിൽ ശാരി പ്രദീപ് സ്വാഗതം ആശംസിച്ചു. ലേബർ റൂം ഇൻചാർജ് ശ്രീമതി ക്ലോഡാറ്റ് ബൈലോൺ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ഓർമ്മകൾ പങ്കുവെക്കുകയും ചെയ്തു. സഹപ്രവർത്തകരായ മേരിക്കുട്ടി മാത്യു, സന്ധ്യ സജി, ജോളി ഊമ്മൻ, രോഷ്നി ആൻ, റെനി മറിയം കോശി, മൽക്ക പ്രവീൺ എന്നിവർ ആശംസകൾ നേർന്നു.

ലേബർ റൂം കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ആൻലിയ സാബു & ടീം അവതരിപ്പിച്ച ഗാനമേളയും പരിപാടിയെ മികവുറ്റതാക്കി. പങ്കെടുത്ത എല്ലാവർക്കും പ്രഭ രവീന്ദ്രൻ നന്ദി അറിയിച്ചു.

error: Content is protected !!