കുവൈറ്റ് സിറ്റി: രാജ്യത്തെ നിലവിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് വിസ കാലാവധിയിൽ ഇളവുകൾ പ്രഖ്യാപിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. സന്ദർശക വിസയിൽ എത്തിയവർക്കും നിലവിൽ രാജ്യത്തിന് പുറത്തുള്ള പ്രവാസികൾക്കും ഈ ആനുകൂല്യം ലഭിക്കും.
പ്രധാന തീരുമാനങ്ങൾ:
സന്ദർശക വിസകൾ (Visit Visas): കാലാവധി കഴിഞ്ഞതോ അല്ലെങ്കിൽ നിലവിലെ സാഹചര്യത്തിൽ കാലാവധി കഴിയാറായതോ ആയ എല്ലാത്തരം സന്ദർശക വിസകളും ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി. 2026 ഫെബ്രുവരി 28 ശനിയാഴ്ച മുതൽ ഇത് നിലവിൽ വന്നു.
ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ: വിസ നീട്ടുന്നതിനായി റെസിഡൻസി അഫയേഴ്‌സ് ഓഫീസുകൾ സന്ദർശിക്കേണ്ടതില്ല. ഇലക്ട്രോണിക് സംവിധാനം വഴി വിസ കാലാവധി സ്വയമേവ പുതുക്കപ്പെടും.
ഫീസിളവ്: വിസ പുതുക്കുന്നതിനുള്ള പ്രത്യേക ഫീസുകളിൽ നിന്നും പിഴകളിൽ നിന്നും ഈ കാലയളവിൽ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
രാജ്യത്തിന് പുറത്തുള്ളവർക്ക് (Absence Permit): കുവൈറ്റിന് പുറത്തുള്ള പ്രവാസികൾക്ക് അനുവദിക്കപ്പെട്ട താമസ പരിധി കഴിഞ്ഞിട്ടുണ്ടെങ്കിൽ, അവർക്ക് മൂന്ന് മാസത്തെ അധിക ‘അബ്സൻസ് പെർമിറ്റ്’ അനുവദിക്കും. ഇതും ഇലക്ട്രോണിക് സംവിധാനം വഴി നേരിട്ടുള്ള നടപടിക്രമങ്ങൾ ഇല്ലാതെ തന്നെ ലഭ്യമാകും.
രാജ്യത്തെ സാഹചര്യങ്ങൾ വിലയിരുത്തിക്കൊണ്ട് ഈ കാലാവധി ഇനിയും നീട്ടുന്നത് പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക ചാനലുകൾ വഴി വരുന്ന അറിയിപ്പുകൾ മാത്രം പിന്തുടരാൻ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.








More Stories
ഗൾഫ് രാജ്യങ്ങളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കി; പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു
ഇന്ത്യൻ മുസ്ലിം സംഘടനകളുടെ ഐക്യവേദിയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസ്സോസിയേഷൻസ് (FIMA) റമദാൻ ഖബ്ക്ക സംഘടിപ്പിച്ചു.
കുവൈറ്റിന് നേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണ നീക്കം; പ്രതിരോധിച്ച് സൈന്യം