ന്യൂസ് ബ്യൂറോ,കുവൈറ്റ്
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ബോട്ടപകടത്തിൽ രണ്ടു മലയാളികള്‍ അന്തരിച്ചു. ലുലു മണി എക്സ്ചേഞ്ച് ജിവനക്കാരായ കണ്ണൂര്‍ സ്വദേശിയായ സുകേഷ് (44), പത്തനംതിട്ട മോഴശേരിയില് ജോസഫ് മത്തായി(ടിജോ 30)എന്നിവരാണ് പെഡല്‍ ബോട്ടില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടെയില്‍ ബോട്ട് മറിഞ്ഞ് നിര്യാതരായത്. ഇന്നലെ വൈകിട്ട്
ഖൈറാന്‍ റിസോര്‍ട്ട് മേഖലയില്‍ വച്ചായിരുന്നു അപകടം.
സുകേഷ് ലുലു മണി എക്സ്ചേഞ്ച് കോര്‍പ്പറേറ്റ് മാനേജരും, ടിജോ അക്കൗണ്ട് അസിസ്റ്റന്റ് മാനേജരുമായിരുന്നു.
മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി കമ്പനി അധികൃതര്‍ ആരംഭിച്ചു.
ടൈംസ് ഓഫ് കുവൈറ്റിന്റെയും സിഎൻ എക്സ് എൻ ടി വി യുടെയും ആദരാഞ്ജലികൾ.
More Stories
ഫോക്ക് അബു ഹാലിഫ യൂണിറ്റിന്റെ നേതൃത്വത്തിൽ പാചകമത്സരവും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചു.
പുതുക്കിയ ഗതാഗത നിയമം പ്രാബല്യത്തിലായതോടെ സീറ്റ് ബെൽറ്റ്, ഫോൺ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുറവ്
ഈദ് അൽ-അദ്ഹ അവധി പ്രഖ്യാപിച്ച് കുവൈറ്റ് മന്ത്രിസഭ